04 October 2014

വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകരമാസത്തിലെ തണുത്തരാത്രിയില്‍ അവ്യക്തസുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ചുകൊണ്ട് രണ്ടു മുഴം നീളമുള്ള ചുരിദാര്‍ ദുപ്പട്ടയില്‍ നന്ദിത എന്ന സംഗീത തുന്ദിലിതമായ നാമം പിടഞ്ഞു മരിച്ചപ്പോള്‍, സുഹ്യത്തുക്കളേയോ ബന്ധുജനങ്ങളേയോ എന്നല്ല അവനവനെ തന്നെ ബോധ്യപ്പെടുത്താനാവാത്ത ഒരു സമസ്യയാണ് ആത്മഹത്യ എന്ന് നമുക്ക് കാട്ടിതരികയായിരുന്നു. ദാമ്പത്യജീവിതത്തിലെ താളപിഴകളാണ് ആ മരണത്തിനു കാരണമന്ന് സുഹ്യത്തുക്കളും ബന്ധുക്കളും വിധിയെഴുതി. എന്നാല്‍ അജ്ഞാതമായ കാരണങ്ങളാല്‍ മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയ സുന്ദരിയായ പെണ്‍കുട്ടിയുടെ തലയിണക്കടിയില്‍ നിന്നും കണ്ടെടുത്ത ഡയറികുറിപ്പുകളായ് എഴുതിയ 59 കവിതകളടങ്ങിയ ഡയറി, ഉത്തരം കിട്ടാത്ത അനേകം ദുരൂഹതകളിലേക്കാണ് കൊണ്ടെത്തിച്ചത്. നന്ദിത രഹസ്യമാക്കി സൂക്ഷിച്ചിരുന്ന നമ്പര്‍ ലോക്കിട്ട് ഭദ്രമക്കപ്പെട്ട ഇരുമ്പുപെട്ടി കുത്തിപൊളിച്ചതും, കണ്ടെടുക്കപ്പെട്ട ഡയറിയിലെ താളുകള്‍ ചീന്തിയെടുക്കപ്പെട്ടതും എന്തിനെന്നത് നന്ദിതയുടെ ഭര്‍ത്താവായ അജിത്തിന് മാത്രം അറിയാവുന്ന രഹസ്യം.എന്തിനായിരുന്നു നന്ദിത മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയത്? കൗമാരകാലം മുതല്‍ ഒരു ഉന്മാദിയെപോലെ നന്ദിത എന്നും മരണത്തെ സ്നേഹിച്ചിരുന്നു എന്നു വേണം അനുമാനിക്കാന്‍. 1982-ല്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കവിതയെഴുതിതുടങ്ങിയ നന്ദിത, കവിതകള്‍ എഴുതിയിരുന്നു എന്നറിയുന്നത് 1999-ല്‍ അവള്‍ മരിച്ചതിനു ശേഷം മാത്രം. ഡയറിയില്‍ സ്വന്തം കുറിപ്പുകള്‍ക്ക് താഴെ കൈയ്യൊപ്പിടാറുണ്ടായിരുന്ന നന്ദിതയുടെ ചില കവിതകളുടെ താഴെ പവിത്രന്‍, അമ്മു എന്നീ അപരിചിതവും അജ്ഞാതവുമായ പേരുകള്‍ കൊണ്ട് വ്യത്യസ്തമായ കൈപ്പടയില്‍ ഒപ്പിട്ടിരുന്നു. അമ്മു എന്നത് നന്ദിത മകള്‍ക്കിടാന്‍ കാത്തുവച്ചിരുന്ന പേരായിരുന്നുവന്ന് അജിത് പറയുന്നു.

“ഇന്നലെ രാത്രിയിലും ഏതോ ഒരു പൂവിരിഞ്ഞിരിക്കും ആ സുഗന്ധത്തില്‍ ആരൊക്കെയോ മരിച്ചു വീണിരിക്കും” എന്ന കവിതയുടെ അടിയില്‍ പവിത്രന്‍ എന്ന പേരില്‍ ഒപ്പിട്ടിരുന്നു. മറ്റു പല കവിതകളുടേയും അരികില്‍ It is great, Very Nice, Excellent എന്നിങ്ങനെ പവിത്രന്റെ തന്നെ കൈപ്പടയില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരാകരിക്കപ്പെട്ട നക്ഷത്ര സ്നേഹത്തിന്റെ അജ്ഞാത കരങ്ങളാകാം അതെന്ന് അജിത്തും വിശ്വസിക്കുന്നു. നന്ദിത എന്നും വീട്ടുകാരില്‍ നിന്നും അകന്നു നിന്നായിരുന്നു സ്കൂള്‍ പഠനവും കലാലയ ജീവിതവും പൂര്‍ത്തിയാക്കിയത്. ഹോസ്റ്റലില്‍നിന്ന നന്ദിത തെന്റെ ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമായ കലാലയ ജീവിതം നന്നായി ആഘോഷിച്ചു. കോളജിലെ ആദ്യദിവസം, റാഗിംങ് ഗ്രൂപ്പിലുണ്ടായിരുന്ന നന്ദിത, നാട്ടുകാരി എന്ന പരിഗണനയില്‍ തന്നെ റാഗിംങില്‍ നിന്നും ഒഴിവാക്കിയതും, പച്ച ഹാഫ്‌ സ്ലീവ് ചുരിദാറുമിട്ട് ഹോസ്റ്റലിന്റെ മുന്നില്‍ വൈകുന്നേരങ്ങളില്‍ നന്ദിത സുഹ്യത്തുക്കളോട് സൊറപറഞ്ഞിരിക്കുന്നതും ജൂനിയറും നാട്ടുകാരിയുമായ സുമ ഇന്നലെപോലെ ഓര്‍ക്കുന്നു. കലാലയത്തില്‍ ഒരു പൂമ്പാറ്റയെപോലെ പറന്നുനടഞ്ഞ നന്ദിത സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും കലാസാഹിതിയിലും ഊര്‍ജ്ജസ്വലതയുള്ള ഒരു സംഘാടകകൂടിയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി 1993-ല്‍ നന്ദിത വയനാട്ടിലെ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. വ്യക്തിപരമായ, ഇന്നും നന്ദിതയുടെ ആരാധകര്‍ ദുരൂഹമന്നു കരുതുന്ന ഒരു സംഭവത്തെ തുടര്‍ന്ന് നന്ദിത വീട് വിട്ട് ചിരാലിലുള്ള ചെറിയമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി. അത് നന്ദിതയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ചെറിയമ്മയുടെ വീട്ടില്‍ വച്ചാണ് നന്ദിത അജിത്തെന്ന സുമുഖനായ അയല്‍‌വാസിയെ ആദ്യമായ് കാണുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും യാതൊരു വിധ സാമ്യതയുമില്ലാതിരുന്നിട്ടും നന്ദിത അജിത്തുമായ് അടുപ്പത്തിലായി. വയനാട്ടിലും കോഴിക്കോടും മറ്റുമായ് അജിത്തിന്റെ ഒപ്പം തന്റെ പ്രണയകാലം ആഘോഷിച്ച നന്ദിത ഫാറൂക്കില്‍ വച്ച് അജിത്തിനെ രജിസ്റ്റര്‍ മാര്യേജ് ചെയ്ത് സ്വന്തം വീട്ടുകാരോട് പകപോക്കി. എന്തിന്റെ പേരിലാണ് നന്ദിത അജിത്തിനെ വിവാഹം കഴിച്ചതന്ന് മനസ്സിലാകുന്നില്ലന്ന് നന്ദിതയുടെ ബന്ധുവായ അജിത് നായറും, അജിത്തും നന്ദിതയും തമ്മില്‍ പ്രണയമുണ്ടായിരുന്നോ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലന്ന് നന്ദിതയുടെ അമ്മ പ്രഭാവതിയും, നന്ദിതയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും, ക്യാന്‍സര്‍ ബാധിച്ച് അകാലത്തില്‍ പൊലിഞ്ഞുപോയ മുട്ടില്‍ വയനാട്‌ മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ മലയാളം അദ്ധ്യാപികയായിരുന്നു ശ്രീലതയും പറയുന്നു. “നീ നിര്‍വ്വികാരനാണ്, മോഹമില്ലാത്തവന്‍, നിനക്ക് എന്റെ ദു:ഖങ്ങളോട് പ്രതികരിക്കാന്‍ കഴിയില്ല, നമ്മള്‍ തമ്മില്‍ ഒരേ സാമ്യത മാത്രം, നമ്മുടെ മനസ്സില്‍ ശൂന്യത കുടിയേറിയിരിക്കുന്നു” എന്ന് അജിത്തിനെ ആദ്യമായ് കാണുന്നതിനും വളരെ നാളുകള്‍ക്ക് മുന്‍പേ, തന്റെ ഡയറിയില്‍ എഴുതിയ നന്ദിത രണ്ടുതവണ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു. പക്ഷേ അജിത്തിന് സമ്മതമായിരുന്നില്ല. അജിത്തിന്റെ ഇഷ്ടപ്രകാരമല്ലാതെ വിവാഹമോചനത്തിന് നന്ദിതയും തയ്യാറായിരുന്നില്ല. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും അവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നുവങ്കിലും അജിത്തിന് നന്ദിതയെ പ്രാണനായിരുന്നുവന്ന് നന്ദിതയുടെ അമ്മയും കൂട്ടുകാരി ശ്രീലതയും ശരിവയ്ക്കുന്നു. വിവാഹത്തിനു മുന്‍പും അതിനു ശേഷവും ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്ത നന്ദിത ഒരിക്കല്‍ മാത്രം പച്ചകല്ലു വച്ച ഒരു നഗപടതാലി വേണമന്ന് അജിത്തിനോട് ആവശ്യപ്പെട്ടു. ജോലിയോ മറ്റ് വരുമാനമോ ഒന്നും ഇല്ലാതിരുന്നിട്ടും അജിത് ആ ആഗ്രഹം സാധിച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് ഗള്‍ഫില്‍ പോകാനായ് ബോംബെയിലേക്ക് പോയ അജിത്തിന് ചില സാങ്കേതിക കാരണങ്ങളാല്‍ പോകാന്‍ കഴിയാതെ വരികയും ബോബെയില്‍ തന്നെ കുറെ നാള്‍ തങ്ങേണ്ടി വരികയും ചെയ്തു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാടുമുഴുവന്‍ അലഞ്ഞ് അജിത്തിന് ഇഷ്ടമുള്ള സാധനങ്ങളെല്ലാം വാങ്ങികൂട്ടി, കോളജില്‍ നിന്നും ലീവെടുത്ത് നന്ദിത ബോംബയിലെക്ക് പോയി. ഒരുപാട് സന്തോഷവതിയായ് ഏതാനും ദിവസങ്ങള്‍ ബോംബയില്‍ അജിത്തിനൊപ്പം ചിലവഴിച്ച് നന്ദിത നാട്ടിലേക്ക് തിരിച്ചുപോന്നു. മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ മറ്റൊരാളുടെ ലീവ് വേക്കന്‍സിയിലായിരുന്നു നന്ദിത ജോലി ചെയ്തിരുന്നത്. ഇടക്കൊക്കെ കൊടൈകനാലിലേക്ക് പോയിരുന്ന നന്ദിത ബോംബെയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ഒരിക്കല്‍ കൂടി കൊടൈകനാലിലേക്ക് പോയി. അവിടനിന്നും തിരിച്ചെത്തുമ്പോള്‍ നന്ദിതക്ക് കോളജില്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍കൂടിയായിരുന്നു ബാക്കി. സി‌ല്‍‌വിയ പ്ലാത്തിന്റെ മരണ വാസനയുള്ള കവിതകളേയും, ആത്മഹത്യാരീതിയേയും ആരാധിച്ചിരുന്ന നന്ദിത, അവരുടെ കവിതകള്‍ക്കായി തന്റെ സ്വകാര്യ ഗ്രന്ഥശാലയില്‍ പ്രത്യേക ഇടം കണ്ടത്തിയിരുന്നു. മരിക്കുന്ന ദിവസം രാത്രിയില്‍ അത്താഴം കഴിഞ്ഞ് “എനിക്ക് ഒരു എസ്. റ്റി. ഡി കോള്‍ വരാനുണ്ട്, ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തോളാം” എന്ന് അമ്മയോട് പറഞ്ഞ് ഫോണ്‍കോളിനായ് കാത്തിരുന്നു. രാത്രി ക്യത്യം പത്തരക്ക് വന്ന ഫോണ്‍കോള്‍ നന്ദിതതന്നെ അറ്റന്‍ഡ് ചെയ്തു. വളരെ സന്തോഷവതിയായ് സംസാരിച്ചു തുടങ്ങിയ നന്ദിത ഫോണ്‍ കട്ട് ചെയ്യുമ്പോഴേക്കും വല്ലാതെ അസ്വസ്ഥയായിരുന്നു. മുകളിലത്തെ മുറിയില്‍ കൂട്ടിലിട്ട വെരുകിനെപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നന്ദിതയെ കണ്ടുകൊണ്ടാണ് അമ്മ പ്രഭാവതി ഉറങ്ങാന്‍ കിടന്നത്. കുറെ കഴിയുമ്പോള്‍ അവള്‍ കയറികിടന്ന് ഉറങ്ങിക്കൊള്ളും എന്നു കരുതിയ അവര്‍ ഉറങ്ങിപോയി. എന്തോ ഒരു ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്ന് ഓടിചെന്ന് നോക്കുമ്പോള്‍ ചുവരില്‍ ഒരു മുഴുനീളന്‍ നിഴല്‍ ആടുന്നതാണ് കണ്ടത്. അറുത്ത് താഴയിടുമ്പോള്‍ നല്ല ചൂടുണ്ടായിരുന്ന അവളുടെ ശരീരത്തില്‍ ജീവന്‍ നിലച്ചിരുന്നോ എന്നു സംശയം. “ഞാന്‍ ഉരുകുകയാണ് ഉരുകുകയാണ് ഉരുകുകയാണ് നീയല്ലാതെ യാതൊന്നും എന്നില്‍ ശേഷിക്കുന്നില്ല” എന്ന മാധവികുട്ടിയുടെ വരികള്‍ ഡയറിയിലെ മുഖകുറിപ്പായ് കുറിച്ചിട്ടിരുന്ന നന്ദിതയെ ഇത്രത്തോളം ഉരുക്കിയതെന്തായിരുന്നു? ഡയറിയിലെ ചില താളുകളില്‍ ചില പ്രത്യേക തീയ്യതികളുടെ അടിയില്‍ Missed you terribly എന്ന് എഴുതി വച്ചിട്ടുണ്ട്. ആരെയായിരുന്നു നന്ദിത ഇത്രത്തോളം നഷ്ടപ്പെടുത്തിയത്? “എനിക്ക് നഷ്ടമായത് എന്റെ ലക്ഷ്യമാണ്, എന്റെ ഹ്യദയമാണ്, എന്റെ നഷ്ടത്തെ ഞാന്‍ ശ്വസിക്കുന്നു” എന്നെഴുതിയ നന്ദിതയുടെ ഹ്യദയത്തിനുമേല്‍ കൈയ്യൊപ്പിട്ട ആ കരങ്ങള്‍ നഷ്ടമാകാന്‍ ആരായിരുന്നു കാരണക്കാര്‍? മരിക്കുന്നതിനു തൊട്ടുമുന്‍പ് വന്ന ആ അജ്ഞാത ഫോണ്‍കോള്‍ ആരുടേതായിരുന്നുവന്ന് വ്യക്തമായും അറിയുന്ന അജിത്ത്, അത് വെളിപ്പെടുത്താന്‍ തയ്യാറാകാത്തിടത്തോളം നന്ദിതയുടെ ആരാധകര്‍ക്ക് അത് എന്നും ഒരു ദുരൂഹത മാത്രമായിരിക്കും. നന്ദിതയുടെ 


നന്ദിതയുടെ കവിതകള്‍: http://nandithayutekavithakal.blogspot.com/ 
കടപ്പാട് : ബൂലോകം 

25 September 2014

NSUI യുടെ കർണാടക ഇലക്ഷനുമായി ബന്ധപെട്ട് ആയിരുന്നു 2012 ഒക്ടോബർ മാസം ഞാൻ മാണ്ട്യയിൽ എത്തിയത്.NSUI മാണ്ട്യ ജില്ലയുടെ തിരഞ്ഞെടുപ്പ് വരണാധികാരി (District Returning Officer) ആയിരുന്നു  ഞാൻ.

ബാംഗ്ലൂർ - മൈസൂർ ഹൈവേ യിലെ മാണ്ട്യ ജില്ലാ കവാടം 
തിരഞ്ഞെടുപ്പിന്റെ തിരക്കുള്ള പ്രവർത്തനങ്ങൾക്ക്‌ ഇടയിലും അവിടെയുള്ള സ്ഥലങ്ങൾ ഒന്ന് കാണുവാൻ ഞാൻ തീരുമാനിച്ചു. യൂത്ത് കോണ്‍ഗ്രസ്‌ മാണ്ട്യ പാർലമെന്റ് പ്രസിഡന്റ്‌ ശ്രീ.യതിരാജിനോടും NSUI സംസ്ഥാന സെക്രെട്ടറി ശ്രീ.രാജേഷിനോടും അടുത്തുള്ള സ്ഥലങ്ങളെ പറ്റി  ഒരു അന്വേഷണം നടത്തി, അപ്പോഴാണ്‌ മേലുക്കോട് പറ്റി അറിഞ്ഞത്.അങ്ങോട്ടേക്കുള്ള യാത്ര വഴി വളരെ മനോഹരം ആണ് എന്ന് കൂടി അറിഞ്ഞപ്പോൾ ഞാൻ വളരെ Excited ആയി. പിറ്റേന്ന് തന്നെ പോയേക്കാം എന്നുറപ്പിച്ച് രാജേഷിനോട് വഴി ചോദിച്ചു , താനും കൂടെ വരാം എന്ന് രാജേഷ് അറിയിച്ചു.ശരി എന്ന് ഞാനും,ഒരു ബൈക്ക് സംഘടിപ്പിക്കാൻ ഞാൻ പറഞ്ഞപ്പോൾ രാജേഷ്‌ പറഞ്ഞു മാണ്ട്യ - മേലുകാട് 40 KM ഉണ്ടെന്ന്,എന്തായാലും ബൈക്ക് മതി എന്ന് ഞാനും പറഞ്ഞ് DCC Officeൽ നിന്ന് യാത്ര പറഞ്ഞ് ഞാൻ റൂമിലേക്ക് പോന്നു.


ഞാൻ താമസിച്ചിരുന്നത് മാണ്ട്യ ഷുഗർ ടൌണിലുള്ള പത്മ സാഗർ റസിഡൻസിയിൽ ആയിരുന്നു.പിറ്റേന്ന് രാവിലെ തന്നെ ഞാൻ റെഡി ആയി ഏകദേശം 9 AMന് രാജേഷ് ബൈക്കുമായി എത്തി.ഞങ്ങൾ ഒരുമിച്ച് താഴെ റെസ്റ്റോറന്റിൽ നിന്നും നല്ല ദോശയും കഴിച്ച് ( അവിടുത്തെ ദോശക്കും ഒരു പ്രത്യേക രുചിയാണ് ) 9:30 AMന് മേലുകോട്ടെക്ക് യാത്ര തിരിച്ചു.
ഹോട്ടൽ പത്മ സാഗറിലെ ദോശയും ചട്നിയും 
റൂട്ട്മാപ്പ് : മാണ്ട്യ - മേലുക്കോട് 

മാണ്ട്യ ടൌണിൽ കഴിഞ്ഞ് വലത്തേക്കുള്ള വഴിയേ ഞങ്ങൾ യാത്ര തുടങ്ങി,   കേവലം അര കിലോ മീറ്റർ പിന്നിട്ടപ്പോഴേക്കും കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കരിമ്പിൻ തോട്ടം ദൃശ്യമായി മനോഹരമായ ആ കാഴ്ച്ച വര്നനാതീതമാണ്,
പച്ച പുതച്ച കരിമ്പിൻ തോട്ടങ്ങൾ 

കരിമ്പിൻ തോട്ടങ്ങൾ കണ്ടു മുന്നോട്ടു പോയ ഞങ്ങൾ വഴിയോരത്ത് കർഷകർ കരിമ്പിൻ ജൂസ് വില്ക്കുന്നത് കണ്ടു.കർഷകർ വെയിലിനെ വകവെയ്ക്കാതെ പണിയെടുക്കുന്നതും കാണുവാൻ ഇടയായി .
പാടത്ത് പണിയെടുക്കുന്ന കർഷകൻ
ഈ പാടങ്ങളിലെ കൃഷി ആവശ്യങ്ങൾക്കായുള്ള ജലം ലഭിക്കുന്നത് KRS ഡാമിൽ (കൃഷ്ണരാജ സാഗര ) നിന്നുമാണ്. കാവേരി നദിയിലാണ് കൃഷ്ണരാജ സാഗര ഡാം സ്ഥിതി ചെയ്യുന്നത്. പിന്നെ ,എടുത്ത് പറയേണ്ട ഒരു കാര്യം നമ്മുടെ നാട്ടിൽ ഇന്ന് കാണാൻ കഴിയാത്ത കാളവണ്ടി ഇവിടെ സുലഭമായി കാണുവാൻ കഴിയും ,ഞങ്ങൾക്ക് അഭിമുഖമായി നിരവധി കാളവണ്ടികൾ കരിമ്പുമായും, കരിമ്പിന്റെ ചണ്ടിയുമായും കടന്നു പോയി.ഇവിടെ സാധനങ്ങൾ കൊണ്ടുപോകാൻ സാധാരണയായി കാളവണ്ടി ആണ് ഉപയോഗിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞു .
കാളവണ്ടിയിൽ കരിമ്പുമായി പോകുന്ന കർഷകർ 

മാണ്ട്യയിൽ നിന്നും മേലുക്കൊട്ടെക്ക് പോകുന്ന വഴിയിൽ ധാരാളം ഷുഗർ ഫാക്ടറികൾ ഉണ്ട്.,അതിനാൽ തന്നെ മാണ്ട്യ "മധുര നഗരം"(Sugar City) എന്നാണ് അറിയപ്പെടുന്നത്.കുറേ ദൂരം യാത്ര ചെയ്തപ്പോൾ ഒന്ന് വിശ്രമിക്കാം എന്ന് തോന്നി, കൂട്ടത്തിൽ ഒരു ഷുഗർ മിൽ കൂടി കാണുവാൻ തീരുമാനിച്ചു. ഞങ്ങൾ ഒരു ഷുഗർ മില്ലിൽ കയറി , പന്തളം നമ്മുടെ അടുത്ത സ്ഥലം ആയതു കൊണ്ടും, മറയൂർ ഷുഗർ മില്ലുകൾ മുൻപ് സന്ദർശിച്ചത് കൊണ്ടും ആകണം, ഷുഗർ മില്ലിൽ എനിക്ക് പുതുമ ഒന്നും തോന്നിയില്ല.പക്ഷെ ഇവിടെ തികച്ചും ഗ്രാമീണ പശ്ചാത്തലവും കാളയും കാളവണ്ടിയും ഒക്കെ കണ്ടതിനാൽ ആകാം മനോഹരമായി തോന്നി.
കരിമ്പിൽ നിന്നും ജൂസ് എടുക്കുന്ന തൊഴിലാളികൾ 

അക്കാനി (കരിമ്പിൻ നീര്) കാച്ചുന്ന തൊഴിലാളി 

കാളവണ്ടിയും വിശ്രമത്തിൽ .. :) 

കരിമ്പിന്റെ നീര് എടുത്ത ശേഷം ബാക്കിയായ ചണ്ടി
ഞങ്ങളെ കണ്ട സന്തോഷത്തിൽ പാവം ഒരു കർഷകൻ ഞങ്ങൾക്ക് ഒരു കരിമ്പ്‌ തന്നു .കിട്ടിയ കരിമ്പും കടിച്ച് കൊണ്ട് വീണ്ടും ഞങ്ങൾ യാത്ര തുടർന്നു, കരിമ്പിന്റെ സ്വാദ് ആസ്വാദ്യകരമായിരുന്നു.ഇപ്പോൾ ഞങ്ങൾ മാണ്ട്യയിൽ നിന്നും ഏതാണ്ട് 15 - 20 KM  അകലെയാണ്. പിന്നീട് അങ്ങോട്ട്‌ പതുക്കെ കരിമ്പിൻ തോട്ടങ്ങൾ അപ്രത്യക്ഷമായി തുടങ്ങി , കേരളത്തെ ഓർമിപ്പിക്കുന്ന നാട്ടും പ്രദേശം ആയി പിന്നീട് അങ്ങൊട്ട്....

വഴിയോരത്ത് പോത്തിനെ മേയ്ക്കുന്ന സ്ത്രീ 

വഴിയോരത്ത് നല്ല തണൽ  മരങ്ങൾ ഇല വിരിച്ച് നിന്നിരുന്നു . ഒഒരിക്കലും മറക്കാൻ ആകുന്നില്ല ആ യാത്ര, പണ്ടേ പച്ചപ്പ്‌ കാണുന്നത് എനിക്ക് ഭ്രാന്തായിരുന്നു. ഏകദേശം 10KM കൂടി മുൻപോട്ടു പോയപ്പോൾ പിന്നെ തരിശ് പ്രദേശമായി.ഇപ്പോൾ ഞങ്ങൾ ഏതാണ്ട്  30 KM ഞങ്ങൾ യാത്ര ചെയ്തു .


തരിശ് പ്രദേശം 

അങ്ങനെ ഞങ്ങൾ മേലുക്കൊട്ടെയിൽ എത്തി.ഇവിടെ ഞങ്ങൾ ആദ്യം കല്യാണിയും 'യോഗനരസിംഹ ക്ഷേത്രവും' വളരെ പ്രസിദ്ധമായ 'ചെളുവനാരായണ സ്വാമി ക്ഷേത്രവും' കാണുവാൻ തീരുമാനിച്ചു.

കല്യാണി ഒരു വലിയ തടാകമാണ്. ദക്ഷിണേന്ത്യൻ സിനിമകളുടെ സ്ഥിരം ലൊക്കേഷൻ ആണ് ഈ കല്യാണി എന്ന് രാജേഷ് പറഞ്ഞു.


കല്യാണി 
കല്യാണിയിൽ നിന്നും ഞങ്ങൾ ഫോട്ടോയും എടുത്ത് യോഗനരസിംഹ ക്ഷേത്രത്തിലേക്ക് പോകുവാൻ തീരുമാനിച്ചു.യദുഗിരി മലയുടെ മുകളിലാണ് യോഗ നരസിംഹ ക്ഷേത്രം., യദുഗിരി മലയുടെ മുകളിൽ നിന്നും ഉള്ള കാഴ്ച്ച വളരെ മനോഹരമാണ്.
യോഗനരസിംഹ ക്ഷേത്രം 
മുകളിലേക്ക് കയറും തോറും കല്യാണി വളരെ മനോഹരി ആയി താഴെ കാണുവാൻ കഴിഞ്ഞു

കല്യാണി ഒരു ദൂര കാഴ്ച 
ഒടുവിൽ ഞങ്ങൾ ക്ഷേത്രത്തിൽ എത്തി.

യോഗനരസിംഹ ക്ഷേത്രം 
മുകളിൽ  നിന്ന് നോക്കിയാൽ ..ദേ , ഇങ്ങനെ ഇരിക്കും 
പിന്നെ ഞങ്ങൾ  ചെളുവനാരായണ സ്വാമി ക്ഷേത്രത്തിലേക്ക്
ചെളുവനാരായണ സ്വാമി ക്ഷേത്രത്തിൻറെ തൂണുകൾ 
അടുത്തതായി ഞങ്ങൾ പ്രസിദ്ധനായ കന്നഡ കവി ശ്രീ.പുരോഹിത തിരുനാരായണ നരസിംഹാചാരിയുടെ വീട് കാണുവാൻ പോയി

ശ്രീ.പുരോഹിത തിരുനാരായണ നരസിംഹാചാരിയുടെ വസതി 
അങ്ങനെ മേലുക്കോട്ട് കാണാൻ ഉള്ളതെല്ലാം കണ്ട് കഴിഞ്ഞ് തിരികെ പോരുവാൻ വണ്ടിക്കരികിൽ എത്തിയപ്പോഴാണ് രാജേഷ് പറയുന്നത് ,അവിടെ മാത്രം ലഭിക്കുന്ന "മേലുക്കോട്ടേ പുളിയോഗ്രെ" എന്നാ സാധനത്തെ പറ്റി, നല്ല വിശപ്പ് തുടങ്ങിയ എനിക്ക് ഇത് കേട്ടതും ഒന്ന് റ്റേസ്റ്റ് ചെയ്യണം എന്നായി ,ഞങ്ങൾ ഈ പുളിയോഗ്രെ കിട്ടുന്ന കടയിൽ  കയറി അതും വാങ്ങി

 മേലുക്കോട്ടേ പുളിയോഗ്രെ 
അരിയും കൊണ്ടുള്ള ഒരുതരം പൊങ്കൽ ആണ് സംഭവം , നല്ല സ്വാദാണ് എന്തായാലും.

അതും കഴിച്ച് ഞങ്ങൾ മെലുക്കൊട്ടെയോട് വിട ചൊല്ലി ...

തിരികെ 4:15 PMന് റൂമിലെത്തി....

യാത്രയിൽ കണ്ട മധുരം ഊറുന്ന കാഴ്ച്ചകൾ മനസ്സിൽ ഇന്നും തങ്ങി നിൽകുന്നു ,അതെ മധുരത്തോടെ ...!!



ഇന്ത്യയുടെ ആദ്യ ഗോളാന്തരദൗത്യം വിജയിച്ചു. മംഗള്‍യാന്‍ പേടകം ബുധനാഴ്ച രാവിലെ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി. 22 കോടി കിലോമീറ്റര്‍ അകലെ ചൊവ്വായ്ക്കരികില്‍നിന്ന് പേടകം 'മംഗളസൂചകമായി' സന്ദേശമയച്ചു.

'ഇന്ത്യ വിജയകരമായി ചൊവ്വയിലെത്തിയിരിക്കുന്നു', ബാംഗ്ലൂരില്‍ മംഗള്‍യാന്റെ പഥപ്രവേശനവേളയില്‍ സന്നിഹിതനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഈ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞരെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇതോടെ, പ്രഥമ ചൊവ്വാദൗത്യം വിജയിപ്പിച്ച ആദ്യരാജ്യമെന്ന നിലയ്ക്കും, ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍രാജ്യമെന്ന നിലയ്ക്കും ചരിത്രത്തില്‍ ഇടംനേടുകയാണ് ഇന്ത്യ. ചൊവ്വയില്‍ വിജയകരമായി എത്തുന്ന നാലാമത്തെ ശക്തിയായി ഇന്ത്യ ഈ വിജയത്തോടെ മാറി.

ഇതുവരെയും ഒരു രാജ്യത്തിനും തങ്ങളുടെ ആദ്യ ചൊവ്വാദൗത്യം വിജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ 'ചൊവ്വാദോഷം' മാറ്റിയിരിക്കുകയാണ് 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' ( Mars Orbiter Mission - MOM ) എന്ന മംഗള്‍യാന്‍. 

2013 നവംബര്‍ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് മംഗള്‍യാന്‍ പേടകവുമായി പിഎസ്എല്‍വി-സി25 റോക്കറ്റ് കുതിച്ചുയര്‍ന്നപ്പോള്‍


2013 നവംബര്‍ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് പിഎസ്എല്‍വി - സി25 റോക്കറ്റില്‍ വിക്ഷേപിച്ച മംഗള്‍യാന്‍ പേടകം, പത്തു മാസവും 19 ദിവസവും സ്‌പേസിലൂടെ യാത്രചെയ്താണ് ഇപ്പോള്‍ ചൊവ്വയിലെത്തിയിരിക്കുന്നത്.



ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമായിരുന്നു സൗരഭ്രമണപഥത്തില്‍നിന്ന് പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്നത്. അതിനുള്ള വന്‍ തയ്യാറെടുപ്പിലായിരുന്നു ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ( ISRO ) യിലെ ശാസ്ത്രജ്ഞര്‍. 



ചൊവ്വായുടെ ഭ്രമണപഥത്തിലെത്തിക്കാന്‍ പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 22.1 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററിലേക്ക് കുറയ്‌ക്കേണ്ടിയിരുന്നു. ആ സുപ്രധാന കടമ്പയാണ് രാവിലെ മറികടന്നത്. പേടകത്തെ ദിശതിരിച്ച് റിവേഴ്‌സ് ഗിയറിലിട്ട് വേഗംകുറച്ച് നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ സാധിച്ചതായി ഐ.എസ്.ആര്‍.ഒ.അധികൃതര്‍ അറിയിച്ചു. 

'ലാം' തുണച്ചു
മംഗള്‍യാന്‍ പേടകത്തിലെ 'ലിക്വിഡ് അപ്പോജി മോട്ടോര്‍' എന്ന 'ലാം യന്ത്ര'ത്തെ 24 മിനിറ്റ് നേരം ജ്വലിപ്പിച്ചാണ് ചൊവ്വായുടെ ഭ്രമണപഥത്തില്‍ അതിനെ എത്തിക്കാന്‍ സാധിച്ചത്. 

നിശ്ചയിച്ചിരുന്നതുപോലെ പുലര്‍ച്ചെ 4.17ന് പേടകത്തിലെ ഇടത്തരം ആന്റിന സന്ദേശക്കൈമാറ്റത്തിന് തയ്യാറായിക്കഴിഞ്ഞിരുന്നു. 6.56 നുശേഷം പേടകം തനിയെ പുറംതിരിഞ്ഞു. 7.12 നുശേഷം പേടകം ചൊവ്വയുടെ നിഴലിലായി. സൂര്യനും ചൊവ്വയും പേടകവും ഒരേ നിരയിലായതാണ് കാരണം.

7.17 മുതല്‍ 7.41 വരെ പേടകത്തിലെ 'ലാം യന്ത്ര'വും എട്ട് ചെറിയ യന്ത്രങ്ങളും ജ്വലിച്ചു. പുറംതിരിഞ്ഞശേഷം നടന്ന ഈ റിവേഴ്‌സ് ജ്വലനത്തിന്റെ ഫലമായി പേടകത്തിന്റെ വേഗം 22 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററായി കുറഞ്ഞു. അതോടെ പേടകം ചൊവ്വയുടെ ആകര്‍ഷണത്തില്‍ കുരുങ്ങി, അതിനെ വലംവെച്ചുതുടങ്ങി.
മംഗള്‍യാന്റെ ബാംഗ്ലൂരിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍, ദൗത്യത്തിന്റെ വിജയത്തിന് ആകാംക്ഷയോടെയുള്ള കാത്തിരിപ്പ്. ബുധനാഴ്ച രാവിലത്തെ ദൃശ്യം

പത്തുമാസമായി നിദ്രയിലായിരുന്ന ലാം യന്ത്രം പ്രവര്‍ത്തനക്ഷമമാണോ എന്നറിയാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് നാലുസെക്കന്‍ഡ് നേരം യന്ത്രത്തെ പരീക്ഷണാര്‍ഥം ജ്വലിപ്പിച്ചിരുന്നു. അത് വിജയിച്ചത് ഐഎസ്ആര്‍ഒ ഗവേഷകരില്‍ വലിയ ആത്മവിശ്വാസമുണര്‍ത്തി. 


ചൊവ്വയോട് ഏറ്റവും അടുത്തെത്തുമ്പോള്‍ 366 കിലോമീറ്ററും ഏറ്റവും അകലെ 80,000 കിലോമീറ്ററും പരിധിയുള്ള വര്‍ത്തുള ഭ്രമണപഥത്തില്‍ ചുറ്റിയാണ് മംഗള്‍യാന്‍ നിരീക്ഷണങ്ങള്‍ നടത്തുക. 



450 കോടി രൂപ ചെലവും 1337 കിലോഗ്രാം ഭാരവുമുള്ള പേടകത്തില്‍ അഞ്ച് പേലോഡുകള്‍ അഥവാ പരീക്ഷണോപകരണങ്ങളാണ് ഉള്ളത്. ചൊവ്വയിലെ അന്തരീക്ഷത്തിന്റെ ഉപരിമേഖലകളെക്കുറിച്ച് പഠിക്കാനും, അവിടുത്തെ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യമളക്കാനുമൊക്കെ സഹായിക്കുന്നവയാണ് ആ ഉപകരണങ്ങള്‍.
ചൊവ്വാദൗത്യം വിജയിച്ച കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഐ.എസ്.ആര്‍.ഒ. ഫെയ്‌സ്ബുക്കിലിട്ട് പോസ്റ്റ് 

അതില്‍ മീഥൈനിന്റെ സാന്നിധ്യമളക്കാനുള്ള മീഥൈന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് ( എം.എസ്.എം) ആണ് ഏറ്റവും പ്രധാനം. ആ ഉപകരണം നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് മുമ്പ് ചൊവ്വയില്‍ സൂക്ഷ്മജീവികള്‍ ഉണ്ടായിരുന്നോ എന്ന് അറിയാനാകും. ചൊവ്വയിലെ ജീവന്റെ സാന്നിധ്യമാണ് മംഗള്‍യാന്‍ തേടുന്നതെന്ന് സാരം.


അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അയച്ച മേവന്‍ പേടകം ( Mars Atmosphere and Volatile Evolution - MAVEN ) രണ്ടുദിവസം മുമ്പേ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിട്ടുണ്ട്. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയാണ് മേവന്റെ ലക്ഷ്യം

കടപ്പാട് : ISRO